
മലയാളത്തിന്റെ സ്വന്തം ചിട്ടി പ്രവാസികൾക്കായി
പ്രവാസികളുടെ ഉന്നമനവും നാടിന്റെ വികസനവും ലക്ഷ്യം വച്ചുകൊണ്ട് കേരള സർക്കാർ അവതരിപ്പിക്കുന്നു സവിശേഷ സമ്പാദ്യ പദ്ധതി.
ആർക്കൊക്കെ ചേരുവാൻ കഴിയും?
- കേരളത്തിന് പുറത്തു ഇന്ത്യയിലെ മറ്റിടങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക്.
- ജോലിസംബന്ധമായി ഇന്ത്യക്ക് പുറത്തു നിലവിൽ താമസിക്കുന്ന പ്രവാസികൾക്ക്.
ഇപ്പോൾ എല്ലാ പ്രവാസികൾക്കും.. !!
പ്രവാസികളുടെ ഉന്നമനവും നാടിന്റെ വികസനവും ലക്ഷ്യമിട്ടുള്ള കേരള സർക്കാരിന്റെ പുതിയ സമ്പാദ്യ പദ്ധതിയായ , KSFE പ്രവാസി ചിട്ടിയിൽ ഇപ്പോൾ എല്ലാ പ്രവാസികൾക്കും ചേരാം.
നിങ്ങൾ ജോലി സംബന്ധമായി ഇന്ത്യക്ക് പുറത്തോ അല്ലെങ്കിൽ കേരളത്തിന് പുറത്തു ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലോ താമസിക്കുന്നു എങ്കിൽ, കേരളത്തിന്റെ പുരോഗതിയിലേക്ക് നിങ്ങളുടെ സംഭാവന ഉറപ്പാക്കുന്ന ഈ സുരക്ഷിത പദ്ധതിയിൽ ചേരുന്നതിനുള്ള താൽപ്പര്യം ഞങ്ങളെ അറിയിക്കൂ.
എന്ത് കൊണ്ട് പ്രവാസി ചിട്ടി?
കേരളത്തിന്റെ തനതായ ചിട്ടികൾ: കെ.എസ്.എഫ്.ഇ. യുടെ വിശ്വാസ്യതയോടൊപ്പം
100% ഓൺലൈൻ : ചിട്ടിയിൽ ചേരുന്നത് മുതൽ തീരുന്നത് വരെ എല്ലാം മൊബൈൽ ആപ്പ് വഴി ചെയ്യാം.
24×7 ഉപഭോക്തൃസേവനം: നിങ്ങളുടെ ചോദ്യങ്ങൾക്കും ആവശ്യങ്ങൾക്കും ഞങ്ങൾ എപ്പോഴും സജീവമായി സഹായം നൽകുന്നു.
700-ൽ പരം ബ്രാഞ്ചുകൾ: നേരിട്ടുള്ള സേവനങ്ങൾക്കായി കേരളമെമ്പാടും 700-ൽ പരം ബ്രാഞ്ചുകൾ.
അനുയോജ്യമായ ചിട്ടികൾ - എപ്പോഴും!!!
2500 രൂപ മുതൽ 4 ലക്ഷം രൂപ വരെ: നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ വ്യത്യസ്ത മാസ അടവുകൾ ഉള്ള ചിട്ടികൾ തെരഞ്ഞെടുക്കാം
25-40 മാസ ചിട്ടികൾ: ഉടൻ പണത്തിനും വായ്പകൾ ഉഴിവാക്കുന്നതിനും അനുയോജ്യമായ പ്ലാൻ.
ദീർഘകാല ലക്ഷ്യങ്ങൾ: 100 മാസത്തെ ചിട്ടികൾ കുറഞ്ഞ തവണയിൽ വലിയ തുകയും കൂടുതൽ ലാഭവും നേടാൻ സഹായിക്കും.
50-60 മാസ ചിട്ടികൾ: എല്ലാവിധ ആവശ്യങ്ങൾക്കും അനുയോജ്യമായ പാക്കേജുകൾ.
©Copyright | KSFE Ltd 2025. All Right Reserved